Advertisement

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

May 14, 2019
1 minute Read

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് 5 മണിയോടെ തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് പ്രസാദം നൽകി. പതിനെട്ടാം പടിക്ക് സമീപമുള്ള ആഴിയിൽ തീ തെളിച്ച ശേഷം, ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി വഴി കയറ്റി വിട്ടു തുടങ്ങിയിട്ടുണ്ട്.ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. നാളെ രാവിലെ 5 ന് പൂജകൾ തുടങ്ങും. മെയ് 19 വരെ ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും.

Read Also; ശബരിമലയെ ഉപയോഗിച്ച് ബിസിനസ് ചെയ്യാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് എ.പത്മകുമാർ

15 മുതൽ 17 വരെ ലക്ഷാർച്ചനയും 19 ന് സഹസ്രകലശാഭിഷേകവും നടക്കും. 19 ന് രാത്രി 10 ന് നട അടയ്ക്കും. അതേ സമയം തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ യുവതീ പ്രവേശനമുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. യുവതികളെത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുള്ളതിനാൽ ഇവരെ തടയുന്നതിനായി ശബരിമല കർമ്മ സമിതി പ്രവർത്തകരും സന്നിധാനത്തെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top