തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടി കോളേജ് മാറാൻ അപേക്ഷ നൽകി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടി കോളേജ് മാറാൻ അപേക്ഷ നൽകി.യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനാണ് അപേക്ഷ നൽകിയത്.മറ്റൊരു ഗവൺമെന്റ് കോളേജിലേക്കോ എയ്ഡഡ് കോളേജിലേക്കോ മാറണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. സർവകലാശാല വിസിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാ വർഷ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് കോളേജ് മാറ്റത്തിനായി പ്രിൻസിപ്പിലനു അപേക്ഷ നൽകിയത്. കോളേജിൽ തുടർന്നു പഠിക്കാൻ കഴിയില്ലെന്നും, മറ്റേതങ്കിലും എയ്ഡഡ് കോളേജിലേക്കോ ,ഗവൺമെന്റ് കോളേജിലേക്കൊ മാറ്റം നൽകണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാല വൈസ് ചാൻസിലറിനെയും കുട്ടി ഇക്കാര്യം അറിയിച്ചു.
നേരത്തെ പെൺകുട്ടിയുടേതായി പുറത്തു വന്ന ആത്മഹത്യക്കുറിപ്പിൽ ക്ലാസ്സുകൾ നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം ആത്മഹത്യ ശ്രമത്തിനു ശേഷം ആർക്കെതിരെയും പരാതിയില്ലെന്നാണ് കോടതിയിലും ,പോലീസിനും പെൺകുട്ടി നൽകിയ മൊഴി. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ,മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ എസ്എഫ്‌ഐ നേതൃത്വം ഭീക്ഷിണിപ്പെടുത്തി പരാതിയില്ലതാക്കിയതാണെന്നാരോപിച്ച് മറ്റു വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here