ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജനപിന്തുണ കൂടുന്ന ഏക മുന്നണി എൻഡിഎ ആയിരിക്കുമെന്ന് ശ്രീധരൻ പിള്ള

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജനപിന്തുണ കൂടുന്ന ഏക മുന്നണി എൻഡിഎ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. മറ്റ് രണ്ടു മുന്നണികൾക്കും 2014ലെ വോട്ട് ഇത്തവണ നേടാനാകില്ല.ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പമായിരുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.കോൺഗ്രസിനോട് കൂട്ടുകൂടിയ സിപിഎം ദേശീയ രാഷ്ട്രീയത്തിൽ വട്ടപ്പൂജ്യമാകും.യുക്തിഭദ്രമായി കാര്യങ്ങളെ വിലയിരുത്താൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല.
കോൺഗ്രസുമായി ചങ്ങാത്തത്തിന് പോയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വട്ടപ്പൂജ്യമായി മാറും. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോൺഗ്രസ്. തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ടി എൻ പ്രതാപൻ പറഞ്ഞതിനെപ്പറ്റി മുല്ലപ്പള്ളിക്ക് എന്താണ് പറയാനുള്ളതെന്നും ശ്രീധരൻ പിള്ള ചോദിച്ചു. ബിജെപിക്ക് കേരളത്തിൽ എത്ര സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കാൻ താൻ ആളല്ല. ഒന്നല്ല ഒട്ടേറെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പാർട്ടി അണികളിൽ നിന്നും ലഭിച്ച റിപ്പോർട്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here