Advertisement

മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷം

May 15, 2019
0 minutes Read

പി ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനത്തിനെതിരെ നിയമ നടപടികളുമായി ജോസ് കെ മാണി വിഭാഗം. തിരുവനന്തപുരത്ത് നടന്ന കെ എം മാണി അനുസ്മരണത്തിൽ ചെയർമാനെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ മാണി ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായി.

കേരള കോൺഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയും മാണി വിഭാഗക്കാരനുമായ ബി മനോജാണ് കോടതിയെ സമീപിച്ചത്. പാർട്ടിയുടെ നിയമാവലി അനുസരിച്ചല്ല നിലവിൽ ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും, തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ പരിപാടിയിൽ മറ്റ് നടപടികളിലേക്ക് കടക്കരുതെന്നുമായിരുന്നു ഹർജി.

ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി അനുസ്മരണമല്ലാതെ മറ്റു നടപടികൾ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചു. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ പരസ്യമായി രംഗത്ത് വന്നതിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരിന്നു. ഇതിന് പിന്നാലെ ജോസഫിന് ചെയർമാന്റെ ചുമതല നൽകി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം സർക്കുലറുമിറക്കി. അതിനിടെയാണ് ജോസഫിന്റെ നിലവിലെ ചെയർമാൻ സ്ഥാനം വരെ ചോദ്യം, ചെയ്ത് ജോസ് കെ മാണി വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. കേരള കോൺഗ്രസിലെ ചേരിപ്പോര് വൈകാതെ പിളർപ്പിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top