സംസ്ഥാനത്തിനു സ്വന്തമായി ജി.പി.എസ് ; യൂണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിക്കും

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) പൊതുമേഖലാ സ്ഥാപനമായ യൂണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇനി മുതല്‍ വിപണിയിലെത്തിക്കുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു.
ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജി.പി.എസ്. നിര്‍മാണരംഗത്തെത്തുന്നത്.
മന്ത്രി ഇ.പി. ജയരാജന്‍ ബുധനാഴ്ച ജി.പി.എസ്. സംവിധാനം വിപണിയിലിറക്കി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാനത്തെ വിവിധതരം വാഹനങ്ങളില്‍ 2020-ഓടെ ഘട്ടംഘട്ടമായി ജി.പി.എസ്. ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വാഹനങ്ങള്‍ എങ്ങനെ ഏത് പാതയിലൂടെ സഞ്ചരിക്കുന്നു വാഹനം എത്ര വേഗതയില്‍ സഞ്ചരിക്കുന്നു എന്ന് ഇതിലൂടെ മോട്ടോര്‍ വകുപ്പിന് നിരീക്ഷിക്കാന്‍ കഴിയും. മാത്രമല്ല അപകടം മുന്നില്‍ കാണുന്ന സമയത്ത് പാനിക് ബട്ടണ്‍ സംവിധാനവും ജിപിഎസ് സംവിധാനത്തിലുണ്ട്. പാനിക് ബട്ടണ്‍ സംവിധാനത്തില്‍ അമര്‍ത്തുമ്പോള്‍ വാഹനം നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.
മാത്രമല്ല, സ്‌കൂള്‍ വാഹനങ്ങളിലും ഈസംവിധാനം കൊണ്ടുവരും. ‘സുരക്ഷാമിത്ര’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആറുമാസം മുമ്പാണ് ആരംഭിച്ചത്. കേന്ദ്ര മാനദണ്ഡമായ ‘എ.ഐ.എസ്. 140’ നിബന്ധന പാലിക്കുന്ന ജി.പി.എസ്. ഉപകരണങ്ങളാണ് കമ്പനി നിര്‍മ്മിച്ചു നല്‍കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here