കോട്ടയത്തെ മൂന്ന് എൻസിപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

കോട്ടയത്തെ മൂന്ന് എൻസിപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു എബ്രഹാം, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് ബാബു കപ്പക്കാല, പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ ഓണംപള്ളി എന്നിവരെ പാർട്ടി പ്രാഥമിക അംഗത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
കോട്ടയത്തെ എൻസിപി നേതൃയോഗത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും സംസ്ഥാന നേതൃത്വത്തിന്റെ നടപടി ചോദ്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഭാരവാഹി സുഭാഷ് പുഞ്ചക്കോട്ടിലിനോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ശശീന്ദ്രൻ പക്ഷക്കാരനായ മുൻ ജില്ലാ പ്രസിഡന്റ് ടിവി ബേബിയെ പുറത്താക്കിയ നടപടിയാണ് കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിൽ സംഘർഷത്തിനു കാരണമായത്. അതേസമയം, ജനാധിപത്യ വിരുദ്ധ നടപടികളാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്ന് നടപടിയ്ക്ക് വിധേയരായവർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here