ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 45 ഇടങ്ങളിലായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി കേസുകൾ അട്ടിമറിക്കുന്നതായുളള പരാതികളെ തുടർന്നായിരുന്നു പരിശോധന. വയനാട് മീനങ്ങാടിയിൽ കുടിവെള്ളത്തിൽ മായം കണ്ടെത്തിയെന്നുള്ള പരിശോധനാ റിപ്പോർട്ട് പൂഴ്ത്തിയെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
കൽപ്പറ്റയിൽ അരിയിൽ മായം കലർത്തിയ കേസിൽ റിപ്പോർട്ട് പൂഴ്ത്തിയതായും വിജിലൻസ് കണ്ടെത്തി.അടൂരിൽ ഒരു ലക്ഷത്തിന്റെ പിഴ ആയിരം രൂപയായി ഒതുക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ വേറെയും ക്രമക്കേടുകൾ വിജിലൻസ് കണ്ടു പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും പരിശോധനകളിൽ പിടിച്ചെടുക്കുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ കൈക്കൂലി വാങ്ങി പരിശോധനയ്ക്ക് അയക്കുന്നില്ലെന്നും പല പരിശോധനാ റിപ്പോർട്ടുകളും പൂഴ്ത്തി വെയ്ക്കുന്നതായും വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ പരിശോധന നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here