യുവന്റസിൽ ആഭ്യന്തര കലഹം; ഡിബാലയടക്കം പലരും ക്ലബ് വിടുമെന്ന് സഹോദരൻ

ഇറ്റാലിയൻ ക്ലബ് യുവൻ്റസിൽ ആഭ്യന്തര കലഹം രൂക്ഷമെന്ന് റിപ്പോർട്ട്. ആ റിപ്പോർട്ടുകൾ ശരി വെച്ചു കൊണ്ട് അർജൻ്റീന സ്ട്രൈക്കർ പൗളോ ഡിബാലയടക്കം പല കളിക്കാരും ഉടൻ ക്ലബ് വിടുമെന്ന് ഡിബാലയുടെ സഹോദരൻ ഗുസ്താവോ ഡിബാല വെളിപ്പെടുത്തിയിട്ടുണ്ട്. റയലിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവിനു ശേഷം ക്ലബിലെ അന്തരീക്ഷം സുഖകരമല്ലെന്നും സഹോദരൻ പറയുന്നു.
ക്രിസ്ത്യാനോയുടെ വരവിനു ശേഷം പ്രകടനം മങ്ങിയ ഡിബാലയ്ക്ക് ക്ലബുമായി 2022 വരെയാണ് കരാർ. എന്നാൽ ഈ ട്രാൻസ്ഫർ സീസണിൽ അദ്ദേഹം ക്ലബ് വിടുമെന്നാണ് സഹോദരൻ്റെ വെളിപ്പെടുത്തൽ. ഡിബാലയ്ക്കൊപ്പം മറ്റ് പലരും ഈ ട്രാൻസ്ഫർ സീസണിൽ ക്ലബ് വിട്ടേക്കുമെന്നും അദ്ദേഹം പറയുന്നു. ഡിബാല ക്ലബിൽ സന്തോഷവാനല്ലെന്നും ഗുസ്താവോ വെളിപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here