ഫേസ്ബുക്ക് ലൈവ് ചെയ്യുമ്പോള്‍ സൂക്ഷിച്ചോളൂ… ലൈവ് വീഡിയോ സ്ട്രീമിങ്ങിനു കര്‍ശന നിര്‍ദ്ദേശങ്ങള്‍ വരുന്നുണ്ട്…

എന്തിനും ഏതിനും ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്യുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്. ആഘോഷങ്ങള്‍ പോലും ഫേസ്ബുക്ക് ലൈവില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. ഇതില്‍ നല്ലതും ചീത്തയും ആയ ഉള്ളടക്കങ്ങളെ പ്രതിനിധീകരിക്കുന്നവയുണ്ട്.
എന്നാല്‍ ഫേസ്ബുക്ക് ലൈവ് വീഡിയോ സ്ട്രീമിങിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയാണ് അധികൃതര്‍. നിയമം ലംഘിക്കുന്നവരെ നിശ്ചിത കാലത്തേക്കു വിലക്കുന്നതാണ് നിയന്ത്രണം. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമങ്ങള്‍ എന്തെല്ലാമെന്ന് ഫേസ്ബുക്ക് പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍, ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്ക് ഷെയര്‍ ചെയ്യുന്നതടക്കമുള്ള പ്രവൃത്തികള്‍ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും. മാത്രമല്ല, ഇതിനോടനുബന്ധിച്ചുള്ള സമാന നിയന്ത്രണങ്ങള്‍ മ്റ്റഖു മേഘ,കളിലും ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഫേസ്ബുക്ക്.
ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങളും ഫേസ്ബുക്ക് ആരഭിച്ചു കഴിഞ്ഞു. വിദ്വേഷം നിറഞ്ഞതും വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള വഴി വികസിപ്പിച്ചെടുക്കാന്‍ 3 സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണത്തിനു അധികൃതര്‍ ധനസഹായം നല്‍കും.
ഈ അടുത്ത ഇടയ്ക്ക് ന്യൂസീലന്‍ഡ് വെടിവയ്പ്പുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ഇത് അതീവ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ 15 ലക്ഷത്തില്‍ പരം ആളുകളിലേക്കാണ് വീഡിയോ എത്തിയത്.
ഇന്റര്‍നെറ്റിലെ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കളുടെ സമ്മേളനം പാരിസില്‍ നടക്കവേയാണു ലൈവിനു കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. ഇത് തടയുന്നതിനായി കര്‍മപദ്ധതി ആവിഷ്‌കരിക്കുകയാണു ലക്ഷ്യം. ഇത് സംബന്ധിച്ച ഫെയ്സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here