ഇന്ത്യയുടെ പുതിയ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് ആദ്യ ക്യാമ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ പുതിയ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് തന്റെ ആദ്യ ക്യാമ്പിനായുള്ള ടീം പ്രഖ്യാപിച്ചു. കിങ്‌സ് കപ്പിനായുള്ള 37 അംഗ സാധ്യതാ ടീമില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരല്ലാം ഉള്‍പ്പെടുത്തിയാണ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വരുന്ന ആഴ്ച തുടങ്ങുന്ന ക്യാമ്പില്‍ സുനില്‍ ഛേത്രി, സന്ദേശ് ജിങ്കന്‍ തുടങ്ങി പ്രമുഖരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ആദ്യ വാരമാണ് കിംഗ്‌സ് കപ്പ് നടക്കുന്നത്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യമായി ജോബി ജസ്റ്റിനെ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. സഹല്‍ മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഫൈനല്‍ സ്‌ക്വാഡില്‍ എത്തിയിരുന്നില്ല. പരുക്കിന്റെ പിടിയിലായ മലയാളി താരം ആഷിഖ് കുരുണിയ, ജെജെ, ഹാളിചരണ്‍, നാസ്രി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here