ഇർഫാൻ കരീബിയൻ പ്രീമിയർ ലീഗ് കളിക്കാനൊരുങ്ങുന്നു; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ഓൾറൗണ്ടർ

കരീബിയൻ പ്രീമിയർ ലീഗ് കളിക്കാരുടെ ലേല പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി ഇർഫാൻ പത്താൻ. വ്യാഴാഴ്ച പ്രഖ്യാപിച്ച സിപിഎൽ-2019 സീസണിലെ പ്ലെയേഴ്സ് ഡ്രാഫ്റ്റിലാണ് പത്താനും ഇടംപിടിച്ചത്.
ലേലത്തിൽ ഏതെങ്കിലും ക്ലബ്ബ് വാങ്ങാൻ തയാറായാൽ വിദേശത്തെ പ്രധാന ട്വന്റി 20 ടൂർണമെന്റുകളിൽ ഏതെങ്കിലും ഒന്നിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി പത്താൻ മാറും. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ കളിക്കാൻ വിദേശത്തെ ഐപിഎൽ ടൂർണമെന്റുകളിൽ കളിക്കാൻ ബിസിസിഐ അനുവദിച്ചിരുന്നില്ല.
പത്താനെ സിപിഎൽ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയതിനോട് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പത്താന് വിദേശത്ത് കളിക്കാൻ ബോർഡ് എൻഒസി നൽകിയോ എന്നും വ്യക്തമല്ല. കഴിഞ്ഞ രണ്ടു സീസണായി പത്താൻ ഐപിഎൽ കളിച്ചിട്ടില്ല. ഈ സീസണിൽ ഐപിഎൽ കമന്ററിക്കായി പത്താൻ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here