മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റി; ബന്ധുക്കൾ സ്വർണ്ണമാല എടുക്കാനെത്തിയപ്പോൾ 65കാരിക്ക് ‘ജീവൻ’ വെച്ചു

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലെ സ്വര്‍ണാഭരണം എടുക്കാനായി എത്തിയപ്പോഴാണ് ബന്ധുക്കള്‍ ഞെട്ടിയത്. വയോധിക ശ്വാസോച്ഛാസം നടത്തുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍ തന്നെ ഡോക്ടറെ വിവരമറിയിച്ചു.
ഡോക്ടറെത്തി വയോധികയുടെ കണ്ണ് മൂടിയിരുന്നത് എടുത്തുമാറ്റി മുഖത്ത് വെള്ളം തളിച്ചതോടെ വയോധിക കണ്ണ് തുറന്നു. തുടര്‍ന്ന് വയോധികയെ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ വീട്ടിലെത്തിയ വയോധികയുടെ ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here