വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കാമെന്ന് മോദി: മോദിയുടെ സഹായം വേണ്ടെന്ന് മമത

പശ്ചിമ ബംഗാളിലെ കൊൽക്കത്തിൽ അമിത് ഷായുടെ റാലിക്കിടെ തകർക്കപ്പെട്ട നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ പഞ്ചലോഹങ്ങൾ കൊണ്ട് പുതിയ പ്രതിമ നിർമിക്കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനം.
എന്നാൽ പ്രതിമ നിർമിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു. ബിജെപി തകർത്ത പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ലെന്നും മമത പറഞ്ഞു.
പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോയെന്നും മമത ചോദിച്ചു.
നേരത്തെ അമിത് ഷായുടെ റാലി സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നും തുടങ്ങിയ റാലി വിദ്യാസാഗർ കോളെജിനടുത്ത് എത്തിയപ്പോൾ സംഘർഷമുണ്ടാവുകയും കോളെജിൽ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here