Advertisement

ഹോംവർക്ക് ചെയ്തില്ല; അധ്യാപകന്റെ നിർദ്ദേശത്തെ തുടർന്ന് സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിനിയെ 168 തവണ അടിച്ചു

May 16, 2019
0 minutes Read
girl attacked by advocates in court

വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിക്കാൻ നിർദ്ദേശം നൽകിയ സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോംവർക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിയെ തല്ലാൻ സഹപാഠികളോട് ആജ്ഞാപിക്കുകയായിരുന്നു അധ്യാപകൻ. 168 തവണയാണ് കുട്ടിയെ സഹപാഠികൾ തല്ലിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. തൻഡ്‌ല ടൗണിലെ ജവഹർ നവോദയ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയോടാണ് മനോജ് വർമ ക്രൂരമായി പെരുമാറിയത്. ഹോംവർക്ക് ചെയ്ത് പൂർത്തിയാക്കാത്തതിന് സഹപാഠികളോട് കുട്ടിയെ തല്ലാൻ ആജ്ഞാപിക്കുകയായിരുന്നു.

തന്റെ മകൾ ജനുവരി ഒന്നുമുതൽ 10 വരെ അസുഖമായതിനാൽ ക്ലാസിൽ പോയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് ശിവ് പ്രതാപ് സിങ്ങ് പറഞ്ഞു.

എന്നാൽ, ജനുവരി 11ന് ക്ലാസ്സിൽ എത്തിയ കുട്ടി ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ ദേഷ്യപ്പെട്ടു. ഇതിന് ശിക്ഷയായി അതേക്ലാസിലെ 14 കുട്ടികളോട് എല്ലാ ദിവസവും രണ്ട് തവണ കുട്ടിയെ തല്ലാൻ നിർദേശിച്ചു. അങ്ങനെ ആറ് ദിവസം രണ്ട് തവണത്തെ ഇടവേളകളിൽ കുട്ടിയെ നിരന്തരമായി തല്ലുകയായിരുന്നു. കുട്ടികൾ ആറ് ദിവസത്തിനുള്ളിൽ 168 തവണയാണ് കുട്ടിയെ തല്ലിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top