Advertisement

പൊലീസ് ഓഫീസർമാർ മുതൽ സ്കൂൾ കുട്ടികൾ വരെ; തരംഗമായി ‘ഉണ്ട’ പോസ്റ്റർ: ചിത്രങ്ങൾ

May 16, 2019
13 minutes Read

‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മമ്മൂട്ടിയും പൊലീസുകാരും ചേർന്ന് പൊലീസ് വണ്ടിയുടെ ടയർ മാറ്റുന്ന പോസ്റ്ററിൻ്റെ പല തരത്തിലുള്ള അനുകരണങ്ങളാണ് ഇതു വരെ പുറത്തിറങ്ങിയത്.

കേരളാ പൊലീസാണ് ആദ്യം പോസ്റ്ററിനെ ‘സിനിമയിലെടുത്തത്’.

പിന്നാലെ തമിഴ്നാട് പൊലീസും പോസ്റ്റർ അനുകരണവുമായി രംഗത്തെത്തിയതോടെ ഉണ്ട പോസ്റ്റർ വൈറലാവാൻ തുടങ്ങി.

 

തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഫാക്ടറി തൊഴിലാളികൾ എന്നിങ്ങനെ ഒരുപാട് അനുകരണങ്ങളാണ് പോസ്റ്ററിനുണ്ടായത്.

മമ്മൂട്ടി, ഷെയിൻ ടോം ചാക്കോ, അർജുൻ അശോകൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്. ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ആക്രമണ ഭീതിയുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന ഒൻപത് പൊലീസുകാരുടെ കഥയാണ് ഉണ്ട.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top