Advertisement

‘ഇങ്ങനെ കള്ളം പറയാൻ നാണമില്ലേ?’; ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ നിർമ്മിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമത ബാനർജി

May 16, 2019
Google News 6 minutes Read

കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ തകർക്കപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം വേണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി തകർത്ത പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം അതിന് ആവശ്യമില്ല. പ്രതിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു. പ്രതിമ പഞ്ചലോഹങ്ങൾ കൊണ്ട് പുനർനിർമിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മമത ബാനർജി.


മോദിക്ക് തന്റെ ശക്തി അറിയില്ല. ആയിരം ആർഎസ്എസുകാരും മോദിയും ചേർന്നാലും തന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. തന്റെ റാലിയെ മോദി ഭയക്കുന്നു. മധൂർപൂരിൽ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടുവെന്നും മമത പറഞ്ഞു. വാഗ്ദാനങ്ങൾ നൽകാനല്ലാതെ അത് നടപ്പാക്കാൻ മോദിക്കാവില്ലെന്നും മമത കുറ്റപ്പെടുത്തി.

ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലേയെന്നും മമത ചോദിക്കുന്നു. പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കിൽ നിങ്ങളെ ജയിലിൽ അടയ്ക്കാൻ തങ്ങൾക്കറിയാമെന്നും മമത വ്യക്തമാക്കി. പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത രൂക്ഷവിമർശനമുയർത്തി. മോദിയുടെ റാലി കഴിഞ്ഞാൽ പ്രചാരണം അവസാനിപ്പിച്ചോളണമെന്നാണ് കമ്മീഷന്റെ ശാസനം. കമ്മീഷനും മോദിയും ‘ഭായ് – ഭായ്’ ആണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽലെ മാവുവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന് മോദി പറഞ്ഞത്. വിദ്യാസാഗറിന്റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബിജെപിയെന്നും പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പണിയുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here