Advertisement

സൗദിയിലെ പുതിയ താമസ പദ്ധതിയുടെ ഫീസ് വിവരങ്ങൾ പുറത്ത്; സ്ഥിര താമസത്തിന് ഈടാക്കുന്ന ഫീസ് 8 ലക്ഷം റിയാലായിരിക്കും

May 17, 2019
Google News 0 minutes Read

സൗദിയിലെ പുതിയ താമസ പദ്ധതിയുടെ ഫീസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എട്ടു ലക്ഷം റിയാൽ ആയിരിക്കും സ്ഥിരം താമസത്തിന് ഈടാക്കുന്ന ഫീസ്. സൗദി സ്‌പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദിയിൽ താമസിക്കാൻ കഴിയുന്ന ഈ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

സൗദിയിൽ വിദേശികൾക്ക് അനുവദിക്കുന്ന പുതിയ താമസ പദ്ധതിയുടെ ഫീസ് സംബന്ധമായ വിവരങ്ങൾ ആണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം സ്ഥിരമായ ഇഖാമയും ഓരോ വർഷവും പുതുക്കേണ്ട താൽക്കാലിക ഇഖാമയും പരിഗണനയിലുണ്ട്. ദീർഘകാല താമസത്തിന് എട്ടു ലക്ഷം സൗദി റിയാലാണ് ഫീസ്. താൽക്കാലിക താമസത്തിന് ഓരോ വർഷവും ഒരു ലക്ഷം റിയാൽ ആയിരിക്കും ഫീസ്.

ഗ്രീൻ കാർഡിന് സമാനമായ ഈ പ്രിവിലേജ് ഇഖാമ ലഭിക്കുന്നവർക്ക് സൗദി സ്‌പോൺസർ ഉണ്ടായിരിക്കില്ല. ഏത് രാജ്യക്കാർക്കും ഇഖാമ അനുവദിക്കും. ഇവർക്ക് സ്വന്തം പേരിൽ ബിസിനസ് ആരംഭിക്കാനും സ്വത്തുക്കൾ വാങ്ങാനും സാധിക്കും. ഇരുപത്തിയൊന്ന് വയസ് പൂർത്തിയായ, ക്രിമിനൽ കേസുകളിൽ പ്രതികൾ അല്ലാത്ത നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ വിദേശികൾക്ക് പുതിയ താമസ രേഖയ്ക്ക് അപേക്ഷിക്കാം. വൈകാതെ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here