മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ മലപ്പുറം

മസ്തിഷ്‌ക ജ്വരത്തിന്റെ ഭീതിയിൽ മലപ്പുറം. ജില്ലയിൽ ആറ് മാസത്തിനിടെ അഞ്ചുപേരുടെ ജീവനെടുക്കുകയും എഴുപതോളം പേരെ ബാധിക്കുകയും ചെയ്ത പനിക്ക് പിന്നാലെയാണ് പത്തുവയസുകാരിമസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പുഴയിലും കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
വെള്ളത്തിലൂട പടരുന്ന നെഗ്ലേറിയ ഫൌലേറി എന്ന ഏകകോശ ജീവിയാണ് അതീവ മാരകമായ മസ്തിഷ്ക ജ്വരത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ ശ്രവം പരിശോധിച്ചപ്പോളാണ് രോഗാണുവിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിൽസക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അരിപ്ര ചെറിയഛൻ വീട്ടിൽ സുരേന്ദ്രൻറെ മകൾ ഐശ്വര്യ മരിച്ചത്.
Read Also : കുരങ്ങുപനി ഭീതിയില്‍ വയനാട് ജില്ല: മൂന്ന് പേര്‍ക്ക് കൂടി രോഗലക്ഷണം
രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദപരിശോധന തുടരുകയാണെന്ന് മലപ്പുറം ഡി.എം.ഒ കെ സക്കീന പറഞ്ഞു. വെള്ളത്തിലൂടെയാണ് വൈറസ് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗം ബാധിച്ചാൽ രക്ഷപ്പെടുന് തിന് സാധ്യത വിരളമായതിനാൽ ജാഗ്രത പാലിക്കണം.
ആറ് മാസത്തിനിടെ അജ്ഞാതപനി ബാധിച്ച് ജില്ലയിൽ അഞ്ചുപേർ മരിച്ചതും ആശങ്ക വർധിപ്പിക്കുന്നു. പനി സംബന്ധിച്ച് വിശദ പഠനത്തിനും മാർഗ നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ദ്രുതകർമ മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here