Advertisement

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്‌ ; മുഖ്യ പ്രതിയുടെ സഹായി പിടിയില്‍

May 17, 2019
Google News 0 minutes Read

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്തു കേസില്‍ ഒരു സ്ത്രീ കൂടി പിടിയില്‍. മുഖ്യ പ്രതി അഭിഭാഷകനായ ബിജുവിന്റെ സഹായി സിന്ധുവാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും സംഭാവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യം ഡിആര്‍ ഐ അന്വേഷിച്ചു വരികയാണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് കഴക്കൂട്ടം സ്വദേശിയായ സിന്ധുവിനെയാണ്. വീട്ടമ്മയായ സിന്ധു രണ്ടു തവണ അഭിഭാഷകനായ ബിജുവിന് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍. മുഖ്യപ്രതി ബിജു ഇപ്പോഴും ഒളിവിലാണ്.

കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തേക്കു വരുമ്പോഴാണ് സുനിലിന്റെയും, സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടുന്നത്. ഇതാണ് കള്ളക്കടത്തുകാര്‍ക്കു വിമാനത്താവളത്തിനുള്ളില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നു ഡി.ആര്‍.ഐ ക്കു സംശയം തോന്നാന്‍ കാരണം.

ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. പിടിയിലായ പ്രതികളുടെ മൊഴികളില്‍നിന്നും സഹായം ചെയ്തവരെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചതായാണ് സൂചന. സി.ബി.ഐയും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വിമാനത്താവളത്തിലെ കഴിഞ്ഞ ഒരു മാസത്തെ സിസിറ്റിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. ഒളിവിലുള്ള മുഖ്യ പ്രതി അഭിഭാഷകന്‍ ബിജുവിനെയും സഹായി വിഷ്ണുവിനെയും പിടികൂടിയാല്‍ മാത്രമേ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം നികുതി വെട്ടിച്ചു കടത്തിയ സംഭവത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നുള്ള കാര്യം കണ്ടെത്താന്‍ കഴിയു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here