Advertisement

കണ്ണും അടച്ച് വാഹനം പാര്‍ക്ക് ചെയ്‌തോളൂ… പാര്‍ക്കിങ് സ്‌പോര്‍ട്ട് ഗൂഗിള്‍ മാപ്പ് കാട്ടിത്തരും

May 18, 2019
1 minute Read

വാഹനം പാര്‍ക്ക് ചെയ്ത് തിരികെ എത്തുമ്പോള്‍ പലപ്പോഴും സ്ഥലം മറന്ന് കണ്‍ഫ്യൂഷനായി നില്‍ക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരവുമായാണ് ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ എത്തുന്നത്.

വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകാതിരിക്കാനായി മാപ്പില്‍ ഗൂഗിള്‍ ഇനി സ്ഥലം സ്‌പോര്‍ട്ട് ചെയ്ത് വെയ്ക്കാം. ഗൂഗില്‍ മാപ്പിന്റെ ഈ പുതിയ സൗകര്യം ആന്‍ഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ലഭ്യമാണ്. വാഹനം പാര്‍ക്ക് ചെയ്തശേഷം മാപ്പില്‍ കാണുന്ന നീല അടയാളത്തില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന ഓപ്ഷനുകളില്‍ സേവ് യുവര്‍ പാര്‍ക്കിങ് എന്നത് അടയാളപ്പെടുത്തുക.

ഇതിനു പുറമേ കൂടുതല്‍ വിവരങ്ങളും ഇതില്‍ ആഡ് ചെയ്യാന്‍ പറ്റും ഗൂഗിള്‍ മാപ്പിന് താഴെക്കാണുന്ന പാര്‍ക്കിങ് ലൊക്കേഷന്‍ ബാറില്‍ ടാപ്പ് ചെയ്യുക. അതില്‍ ‘എന്റര്‍ നോട്ട്സ്’ തിരഞ്ഞെടുക്കുക. അവിടെ പാര്‍ക്ക് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വാഹനവുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള്‍ എഴുതി സൂക്ഷിക്കാനാകും. ഇങ്ങനെ ചെയ്ത വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ കഴിയുമെന്നതാണ് ഗൂഗിള്‍ മാപ്പിന്റെ സ്പാര്‍ക്കിങ് സ്‌പോര്‍ട്ടിന്റെ പ്രത്യേകത. മാത്രമല്ല, വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഗൂഗിള്‍ മാപ്പ് വഴി കാട്ടിത്തരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top