ആശങ്ക വേണ്ട; കേദാർ ജാദവ് ലോകകപ്പ് കളിക്കും

ഐപിഎൽ മത്സരത്തിനിടെ തോളിനു പരിക്കേറ്റ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ് ലോകകപ്പിൽ കളിക്കും. പരിക്ക് ഭേദമായ കേദാർ ജാദവ് മെയ് 22ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇതോടെ രണ്ടാഴ്ചകളായി ഉയർന്നു കേൾക്കുന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമാണ് വിരാമമായത്.
നേരത്തെ, കിങ‌്സ‌് ഇലവൻ പഞ്ചാബുമായുള്ള കളിക്കിടെയാണ‌് കേദാറിനു പരിക്കേറ്റത‌്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന അദ്ദേഹം പിന്നീട് ഒരു ഐപിഎൽ മത്സരം പോലും കളിച്ചിരുന്നില്ല. രണ്ടാഴ്ചത്തെ വിശ്രമമാണ് കേദാറിനു നിർദ്ദേശിച്ചിരുന്നത്. കേദാറിൻ്റെ അഭാവത്തിൽ അക്സർ പട്ടേലിനോ ഋഷഭ് പന്തിനോ ലോകകപ്പ് ടീമിലേക്ക് നറുക്ക് വീഴാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും പരിക്ക് ഭേദമായതോടെ ഇരുവരുടെയും കാത്തിരിപ്പ് നീളും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here