Advertisement

പ്രളയാന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി; തട്ടേക്കാട് പക്ഷി സങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു

May 18, 2019
1 minute Read

പ്രളയം തകര്‍ത്ത കോതമംഗലം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായി. കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതോടെ സഞ്ചാരികളുടെ വന്‍തിരക്കാണിവിടെ അനുഭവപ്പെടുന്നത്. പെരിയാറിലൂടെയുള്ള ബോട്ടിങും പുനരാരംഭിച്ചിട്ടുണ്ട്.

പക്ഷി നീരിക്ഷകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് തട്ടേക്കാട് പക്ഷി സങ്കേതംവും അനുബന്ധ വനമേഖലകളും. പെരിയാറിലൂടെയുള്ള ജലയാത്രയ്ക്കായി വനം വകുപ്പിന്റെ ബോട്ട് സഞ്ചാരികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. അപകട രഹിതമായി കാനന യാത്ര ചെയ്യാനും പക്ഷികളെ നിരീക്ഷിക്കാനും വനത്തിനുള്ളില്‍ ട്രക്കിങ് നടത്താനുള്ള സൗകര്യങ്ങങ്ങളും ഇവിടെയുണ്ട്.

ദേശാടനക്കിളികടളം വൈവിധ്യമാര്‍ന്ന നിരവധി പക്ഷികളെ പെരിയാറിലൂടെയുള്ള ജലയാത്രയില്‍ കാണാനാവും. പെരിയാറിന്റെ തീരത്ത് ജലം തേടി വരുന്ന മൃഗങ്ങളും സഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കും. വനാന്തരത്തില്‍ ഒരുക്കിയിരിക്കുന്ന ട്രീ ഹട്ടുകളില്‍ വനംവകുപ്പിന്റെ അനുമതിയോടെ താമസിക്കാനുള്ള സൗകര്യവുമുണ്ട്.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ അഭയ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ള പക്ഷിമൃഗാദികളെ കാണാനും സംശയ നിവാരണത്തിനും കുട്ടികള്‍ അടക്കമുള്ളവരുടെ വന്‍ നിരയാണ് ഇവിടെ ദിവസേന ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top