ക്യൂവിൽ നിന്നവരോട് വോട്ട് അഭ്യർത്ഥിച്ചു; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി

റീ പോളിംഗ് നടക്കുന്ന കാസർകോടെ പിലാത്തറ 19 ആം ബൂത്തിൽ ക്യൂവിൽ നിന്നവരോട് കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വോട്ട് അഭ്യർത്ഥിച്ചതായി പരാതി. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന പിലാത്തറയിലെ 19 ആം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ന് രാവിലെ എട്ട് മണിയോടുകൂടി ഷാലറ്റും ഭർത്താവും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. മണ്ഡലത്തിൽ റീ പോളിംഗ് നടത്തിയത് തന്നെ ഷാലറ്റിന്റെ പരാതിയെ തുടർന്നായിരുന്നു. ഷാലറ്റ് ക്യൂവിൽ നിന്ന സമയത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്ത് സന്ദർശിക്കാൻ എത്തുകയായിരുന്നു. രാവിലെ 6 മണി മുതൽ മൂന്ന് തവണയാണ് ബൂത്തിലേക്ക് കയറുകയും വളരെ അധികം സമയം അവിടെ ചിലവഴിക്കുകയും ചെയ്തത്.
വരിയിൽ നിൽക്കുന്ന ഷാലറ്റിനോട് രാജ്‌മോഹൻ ഉണ്ണിത്താൻ സംസാരിക്കുകയും ചെയ്തു. നിലവിൽ വരിയിൽ നിൽക്കുന്ന വോട്ടറോട് സ്ഥാനാർത്ഥി സംസാരിക്കാനോ അവരെ സ്വാധീനിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിയമമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ലംഘിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here