ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ പ്രതിരോധ സെക്രട്ടറി ഗോട്ടാബയ രജപക്‌സെ

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ പ്രതിരോധ സെക്രട്ടറി ഗോട്ടാബയ രജപക്‌സെ. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഗോട്ടാബയ നേരിട്ട് സ്ഥിരീകരിക്കുകയായിരുന്നു.
അന്തര്‍ദേശീയ ചാനലായ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോട്ടാബയ രജപക്‌സെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം അറിയിച്ചത്. ഏറെ നാളായി താന്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ അമേരിക്കന്‍ പൗരത്വം ഒഴിവാക്കിയതെന്നും ഗോട്ടാബയ രജപക്‌സെ വ്യക്തമാക്കി.
ഇപ്പോള്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണം തന്റെ തീരുമാനത്തിനെ കൂടുതല്‍ കരുത്ത് പകര്‍ന്നു എന്നും ഗോട്ടാബയ രജപക്‌സെ പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഒരു അവസരമായി ഞാന്‍ കാണുന്നില്ല, മറിച്ച് ഇത് ഒരു ഉത്തരവാദിത്വമാണെന്നും രജപക്‌സെ കൂട്ടിച്ചേര്‍ത്തു. പല ശക്തികളും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, അതില്‍ താന്‍ അസ്വസ്ഥനാണെന്നും ഗോട്ടാബയ പറയുന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ സഹോദരന്‍ കൂടിയാണ് ഗോട്ടാബയ രജപക്‌സെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here