പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്ര; പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് തൃണമൂൽ പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേദർനാഥ് മാസ്റ്റർ പ്ലാൻ പദ്ധതി തയ്യാറാണെന്നുള്ള മോദിയുടെ പ്രസ്താവന പെരുമാറ്റ ചട്ടലംഘനമാണെന്നാണ് തൃണമൂലിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാധ്യമങ്ങളിൽ മോദിയുടെ കേദാർനാഥ് യാത്ര സംപ്രേക്ഷണം ചെയ്യുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃണമൂൽ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ദൗർഭാഗ്യകരമാണെന്നും തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here