പോളിംഗിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമം; പോളിംഗ് ബൂത്തിനു നേരെ ബോംബേറ്

അവസാന ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമ സംഭവങ്ങള്‍. പശ്ചിമ ബംഗാളില്‍ പോളിംഗ് ബൂത്തിനു നേരെ ബോംബേറുണ്ടായി. പഞ്ചാബില്‍ കോണ്‍ഗ്രസ്സ് – അകാലിദള്‍ പ്രവർത്തകർ ഏറ്റുമുട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ പോളിംഗ് സമാധാനപരമായാണ് പുരോഗമിക്കുന്നത്

കഴിഞ്ഞ ആറു ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിലേതിനു സമാനമായിരുന്നു അവസാന ഘട്ടത്തിലും ബംഗാളിലെ സ്ഥിതി. ബംഗാളിലെ ബാസിർഘട്ടില്‍ പോളിംഗ് ബൂത്തിനു നേരെ ബോംബേറുണ്ടായി. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിലാണ് വ്യാപകമായി അക്രമം റിപ്പോർട്ട് ചെയ്തത്. വിവിധ ഇടങ്ങളില്‍ പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ബംഗാളിലും പഞ്ചാബിലും ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് – ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. തൃണമൂല്‍ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി ബിജെപിയും സിപിഐഎം ഉം ആരോപിച്ചു. അതേ സമയം കൊല്‍ക്കത്ത ബിജെപി സ്ഥാനാർത്ഥി രാഹുൽ സിൻഹയെ ടിഎംസി പ്രവർത്തകർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സ് നൂറോളം വോട്ടർമാരെ വോട്ട് ചെയ്യാനനുവദിക്കുന്നില്ലെന്ന് ബിജെപി സ്ഥാനാർത്ഥി സയാന്തന്‍ ബസുവും ആരോപിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More