അര്‍ജന്റീനയില്‍ അമേരിക്കന്‍ അഗ്രോകെമിക്കല്‍ കമ്പനിയായ മോന്‍സാന്റോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അര്‍ജന്റീനയില്‍ അമേരിക്കന്‍ അഗ്രോകെമിക്കല്‍ കമ്പനിയായ മോന്‍സാന്റോയ്ക്കെതിരെ വന്‍പ്രതിഷേധം. ലോകത്താകെ മുന്നൂറ് നഗരങ്ങളില്‍ മോന്‍സാന്റോയുടെ നിരോധനത്തിനായി പ്രതിഷേധം നടക്കുകയാണ്.
മോന്‍സാന്റോയ്ക്കെതിരെയുള്ള ലോകമാര്‍ച്ച് എന്നായിരുന്നു അര്‍ജന്റീനയടക്കമുള്ള രാജ്യങ്ങളില്‍ നടന്ന പ്രതിഷേധമാര്‍ച്ചിന്റെ ആപ്തവാക്യം. അമേരിക്കന്‍ കമ്പനിയായ മോന്‍സാന്റോ ഉത്പ്പാദിപ്പിക്കുന്ന കീടനാശിനിയും വളവും മനുഷ്യജീവന് ഭീഷണിയാകുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രകൃതിയുടെ സ്വാഭാവികതെയേയും മനുഷ്യജീവിതത്തെയും കീടനാശിനി പ്രയോഗം ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്.തലസ്ഥാനമായ ബ്യൂനോസ് എയേഴ്സിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. വര്‍ഷത്തില്‍ നാല്പ്പത് കോടി ലിറ്ററോളം കീടനാശിനികള്‍ ഗ്രാമീണവാസികളുടെ മേല്‍ വീഴുന്നുണ്ടെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. വിഷമയമായ മോന്‍സാന്റോയുടെ ഉല്‍പ്പന്നങ്ങള്‍ മണ്ണും വായുവും വെള്ളവുമെല്ലാം മലിനമാക്കിയിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here