സീറോ മലബാർ വ്യാജരേഖ കേസ്; ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ച കോടതി പ്രതിപട്ടികയിൽ നിന്നും ഇരുവരെയും ഒഴിവാക്കാൻ വിസമ്മതിക്കുകയും അന്വേഷണം തുടരാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ഒരു പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലാവകുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്.
Read Also : സീറോ മലബാർ വ്യാജരേഖ കേസ്; വൈദികനെതിരെ നിർണ്ണായക മൊഴി നൽകി ആദിത്യ; ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
അതേസമയം, കേസിൽ പോലീസ് അന്വേഷിക്കുന്ന ഫാ.ടോണി കല്ലൂക്കാരൻ ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here