തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രതിസന്ധി തുടരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രതിസന്ധി തുടരുന്നു. കമ്മീഷൻ അംഗമായ അശോക് ലവാസ സഹകരിക്കാത്തത് മൂലമാണ് പ്രതിസന്ധി തുടരുന്നത്. ആഭ്യന്തര വിഷയങ്ങൾ രമ്യമായി പരിഹരിക്കണം എന്നാവശ്യപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ലവാസയെ സമീപിച്ചെങ്കിലും ലവാസ സഹകരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം വി വി പാറ്റ് മെഷീനുകൾ ആദ്യം എണ്ണണമെന്നെവശ്യപെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ധർണ സംഘടിപിക്കുമെന്ന് അന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അറിയിച്ചു
പ്രധാനമന്ത്രി നരേൻ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന വിഷയത്തിൽ ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എതിർത്തുകൊണ്ട് ലവാസ വിയോജന കുറിപ്പ് നൽകിയത് മുതലാണ് കമ്മീഷനിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. കമ്മീഷൻ അംഗം അശോക് ലാവാസയുടെ എതിർപ്പ് പരസ്യമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ പ്രശനപരിഹാരത്തിന് വഴികൾ തേടി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസയ്ക്ക് തെരഞ്ഞെടുപ്പ കമ്മീഷണർ സുനിൽ അറോറയുടെ കത്തെഴുതി.
കമ്മീഷൻ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഒഗ്യോഗികമായി രണ്ട് കത്ത്കളാണ് എഴുതിയിരിക്കുന്നത്. കമ്മീഷന്റെ നടപടികളെ അതിന്റെ പ്രാധ്യാന്യത്തോടെ കാണണമെന്നും, ഇത്തരം അഭിപ്രായ ഭിന്നതകൾ സൗമ്യമായി ഉന്നയിക്കണമായിരുന്നെന്നും കത്തിൽ പറയുന്നത്. നിലവിലെ വിവാദങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതിമാണെന്ന് നേരത്തെ സുനിൽ അറോറ പറഞ്ഞിരുന്നു. അതേ സമയം അമിത്ഷാക്കും, മോദിക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ലാവാസ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കമ്മീഷൻ നാളെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ വോട്ടെണ്ണലിനു മുമ്പ് വി വി പാറ്റ് മെഷീനുകൾ എണ്ണണമെന്ന് ആവശ്യപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും നായിഡു കൂട്ടിചേർത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here