റിയാദിൽ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് സാന്ത്വനവുമായി ഇന്ത്യൻ അംബാസഡർ

റിയാദിൽ ഒരു വർഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന മലയാളികൾ ഉൾപ്പെയൈുളള തൊഴിലാളികൾക്ക് സാന്ത്വനവുമായി ഇന്ത്യൻ അംബാസഡർ ഡോ ഔസാഫ് സഈദ്. ഇന്ത്യക്കാരെ എത്രയും വേഗം മടക്കി അയക്കുമെന്ന് അംബാസഡർ പറഞ്ഞു. ക്യാമ്പിൽ നടന്ന ഇഫ്താർ വിരുന്നിലും അംബാസഡർ പങ്കെടുത്തു.
സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ ആൻഡ് പി ഗ്രൂപ്പിന് കീഴിൽ റിയാദിൽ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. ഇതിൽ എഞ്ചിനീയർമാർ ഉൾപ്പെടെ 30 പേർ മലയാളികളാണ്. ദുരിതത്തിൽ കഴിയുന്നവരെ ഒരു മാസത്തിനകം ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് അംബാസഡർ ഔസാഫ് സഈദ് പറഞ്ഞു. ഇതിനായി സൗദി വിദേശകാര്യ മന്ത്രി, തൊഴിൽ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമപരമായി തൊഴിലാളികൾക്ക് അർഹതപ്പെട്ട ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ ലഭ്യമാക്കും. തൊഴിലാളികൾ രാജ്യം വിട്ടാലും ആനുകൂല്യങ്ങൾ എംബസി മുഖേല തൊഴിലാളികൾക്ക് എത്തിക്കുമെന്നും അംബാസഡർ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടിയന്തിര സഹായമായി 1000 റിയാൽ അനുവദിക്കാൻ തൊഴിലുടമയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത തൊഴിൽ മന്ത്രാലയത്തിലെ ഇബ്രാഹിം ഫാലിഹ് അൽ അൻസി പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ ആണ് ലേബർ കമ്പിൽ ഇഫ്താർ സംഗമം ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here