എക്‌സിറ്റ് പോൾ ശരിയെങ്കിൽ ഇന്ത്യയിൽ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ശ്രീധരൻ പിള്ള

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറുന്നുവെന്നതാണ് വസ്തുതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. 1977 ലും ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഏകാധിപത്യത്തിന് എതിരെ വിധിയെഴുതിയപ്പോൾ ദേശീയ രാഷ്ട്രീയത്തിന് വിപരീതമായി കേരളത്തിൽ 20 സീറ്റും കൊടുത്തവരാണ് മലയാളികൾ.
ഇന്നും അതിൽ നിന്ന് മോചിതരാകാൻ കഴിയുന്നില്ലെന്ന സൂചനയാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ നിന്നും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകും. 17 ശതമാനത്തിലധികം വോട്ട് ബിജെപിക്ക് കിട്ടുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here