വിവേക് ഒബ്‌റോയ് ട്വീറ്റ് വിവാദത്തിൽ

എക്‌സിറ്റ് പോൾ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രോൾ വിവാദമാകുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി. ചിത്രം സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ബോളിവുഡ് താരം സോനം കപൂർ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട എന്നിവർ വിവേകിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലും വിവേക് ഒബറോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്
Haha! ? creative! No politics here….just life ??
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
എക്‌സിറ്റ് ഫല പ്രവചനവുമായി ബന്ധപ്പെട്ട് വിവേക് ഒബ്‌റോയ് ട്വിറ്ററിൽ പങ്കുവെച്ച മീമിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ ഷെയർ ചെയ്താണ് ഒബ്‌റോയ് ചർച്ചയ്ക്കിടയാക്കിയത്. സൽമാൻ ഖാനും താനും ഉൾപ്പെടുന്ന എക്‌സിറ്റ് പോൾ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയർ ചെയ്തത്.രാഷ്ട്രീയമല്ല ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെടെയാണ് ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോൾ വിവേക് ഷെയർ ചെയ്തത്.
സൽമാൻ ഖാനുമായും വിവേക് ഒബ്‌റോയിയുമായും ഐശ്വര്യ നിൽക്കുന്ന ചിത്രത്തിനൊപ്പം കുടുംബചിത്രവും ചേർത്ത് ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ കളിയാക്കുന്ന ട്രോൾ പവൻ സിംഗ് എന്നയാളാണ് നിർമ്മിച്ചത്. ഇത് വിവേക് ഒബ്‌റോയ് ട്വിറ്ററിൽ പങ്കുവെയ്ക്കുകയായിരുന്നു.
ഐശ്വര്യ റായ് ആദ്യം പ്രണയിച്ചത് സൽമാൻ ഖാനെയായിരുന്നു. ഇരുവരുടേയും ബന്ധം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്‌റോയ് എത്തുന്നത്. ഈ ബന്ധം തകർന്നതോടെയാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here