Advertisement

സ്റ്റാസ് നായർ; ഇത് ഗെയിം ഓഫ് ത്രോൺസിലെ മലയാളി സാന്നിധ്യം

May 21, 2019
18 minutes Read

ഗെയിം ഓഫ് ത്രോൺസ് ഒരു ടെലിവിഷൻ പരമ്പര എന്നതിൽ കൂടുതൽ ഒരു വികാരമായിരുന്നു പലർക്കും…യഥാർത്ഥ ലോകത്ത് നിന്നുമെല്ലാം മാറി നമ്മിൽ പലരും വിന്റർഫെല്ലിലും, കിംഗ്‌സ് ലാൻഡിങ്ങിലുമെല്ലാം വർഷങ്ങളോളം ചിലവഴിച്ചു…കൃത്യമായി പറഞ്ഞാൽ എട്ട് വർഷങ്ങൾ…പരമ്പരയുടെ അവസാന എപ്പിസോഡ് കഴിഞ്ഞിട്ടും വെസ്റ്ററോസ് ലോകത്ത് നിന്നും പുറത്തേക്ക് വരാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്..

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ ജോൺ സ്‌നോ (കിറ്റ് ഹാരിംഗ്ടൺ), ഡ്രാഗൺ ക്വീൻ ( എമിലിയ ക്ലാർക്ക്), സെർസി ലാനിസ്റ്റർ (ലെന ഹെയ്‌ഡെ) എന്നിവർക്കെല്ലാം ആരാധകർ നിരവധിയാണ്. എന്നാൽ അത്രകണ്ട് ‘പോപ്പുലർ’ അല്ലാത്ത ഒരു കഥാപാത്രത്തിനാണ് ഇങ്ങ് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ദൊത്രാക്കി തലവനായ ‘ഖോനോ’ എന്ന നേതാവിന്. കാരണം ഖോനോയെ അവതരിപ്പിച്ചിരിക്കുന്നത് പാതി മലയാളിയായ സ്റ്റാസ് നായരാണ്.

ദൊത്രാക്കി നേതാവും ടർഗേറിയൻ പടയുടെ നേതാവുമായിരുന്നു ഖോനോ. ഖാൽ മോറോയ്ക്ക് ശേഷം അധികാരത്തിൽ വന്ന, ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്നു ഖോനോ.

പാതി ഇന്ത്യനും പാതി റഷ്യനുമായ സ്റ്റാസ് നായർ ഗെയിം ഓഫ് ത്രോൺസിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആറാം സീസണിലെ ഒന്നാം എപ്പിസോഡിലാണ്. ഏപ്രിൽ 2016 ലായിരുന്നു ഇത്. 2012 ലെ ബ്രിട്ടീഷ് ടാലന്റ് ഹണ്ട് ഷോയായ ‘ദി എക്‌സ് ഫാക്ടർ’ ഷോയിലൂടെയാണ് സ്റ്റാസ് നായർ ശ്രദ്ധിക്കപ്പെടുന്നത്. 2016 ൽ ബസൂദി എന്ന ചിത്രത്തലും, ദി റോക്കി പിക്ച്ചർ ഹൊറർ ഷോ ഇവന്റ് ന്നെ ടെലിവിഷൻ ഫിലിമിലും സ്റ്റാസ് നായർ വേഷമിട്ടുട്ടുണ്ട്.

നിരവധി മലയാളികളാണ് സ്റ്റാസ് നായരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അവസാന സീസണിലെ ബാറ്റിൽ ഓഫ് ഐസ് ആന്റ് ഫയറിൽ ദൊത്രാക്കി പടയെ മുന്നിൽ നിന്ന് നയിക്കുന്നത് ഖ്വാനോയാണ്. ആ സമയത്ത് ഇതിൽ ആശങ്ക പ്രകടിപ്പിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. ‘അണ്ണാ…നിങ്ങളെ ഏറ്റവും മുമ്പിൽ നിർത്താനുള്ള പരിപാടിയാണ്…അവന്മാർ അണ്ണനെ കൊല്ലും…അണ്ണൻ പിള്ളാരെം വിളിച്ചേണ്ട് തിരിച്ചു പൊക്കോ’ ഇങ്ങനെ നീളുന്നു ആരാധകരുടെ ഉപദേശങ്ങൾ.

ഗെയിം ഓഫ് ത്രോൺസിലൂടെ തന്റെ പൂർവികരുടെ വേരുകളോടുന്ന ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്നും, തന്റെ ജന്മാനാടായ കേരളത്തിൽ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാൻ കഴിഞ്ഞുവെന്നും സ്റ്റാസ് നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top