തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാം നമ്പർ അഴിമതിക്കാരനെന്ന് പരിഹസിച്ചു; രക്തസാക്ഷിത്വ ദിനത്തിൽ രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാജീവ് ഗാന്ധിയെ മോദി ഒന്നാം നമ്പർ അഴിമതിക്കാരനെന്നു പറഞ്ഞ് പരിഹസിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മക്കളായ രാഹുലും പ്രിയങ്കയും ഉൾപ്പെടെ മോദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Tributes to former PM Shri Rajiv Gandhi on his death anniversary.
— Chowkidar Narendra Modi (@narendramodi) May 21, 2019
തനിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു മോദി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ചത്. രാജീവ് ഗാന്ധിയുടെ പേരിൽ വോട്ടു ചോദിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. നാവികസേനയുടെ കപ്പൽ രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. യുദ്ധം കഴിഞ്ഞുവെന്നും, കർമ്മഫലം മോദിക്ക് മറുപടി നൽകുമെന്നുമായിരുന്നു രാഹുൽ മോദിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
1991 ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണവേളയിലായിരുന്നു രാജീവ് ഗാന്ധി അതിദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽവെച്ച് എൽടിടിഇ തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here