ലിംഗസമത്വം: സ്പെയിനിലെ സ്കൂളിൽ വിദ്യാർത്ഥികളെ വീട്ടു ജോലി പഠിപ്പിക്കുന്നു

ലിംഗസമത്വത്തിൻ്റെ ഭാഗമായി സ്പെയിനിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളെ വീട്ടു ജോലി ചെയ്യാൻ പഠിപ്പിക്കുന്നു. സ്പെയിനിലെ വിഗോയിലുള്ള മോണ്ടികാസ്റ്റെലോ എന്ന സ്കൂളിലാണ് ആൺകുട്ടികൾക്കുള്ള വീട്ടു ജോലി പഠനം. പാചകം, പാത്രം കഴുകൽ, വസ്ത്രം കഴുകൽ എന്നിങ്ങനെ ഒട്ടേറെ വീട്ടു ജോലികളാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. ‘ഹോം എക്കണോമിക്സ്’ എന്ന വിഷയത്തിനു കീഴിലാണ് പഠനം.
കഴിഞ്ഞ അധ്യയന വർഷം മുതൽക്കാണ് ‘ഹോം എക്കണോമിക്സ്’ പഠനം സ്കൂളിൽ ആരംഭിച്ചത്. പാചകം ചെയ്യുന്നതിൽ വിദ്യാർത്ഥികൾക്ക് മടിയില്ലെങ്കിലും ബാക്കി ജോലികൾ ചെയ്യാൻ അവർക്ക് ആദ്യ ഘട്ടത്തിൽ വിമുഖതയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു. പക്ഷേ, മാതാപിതാക്കൾക്ക് ഈ ചിന്തയോട് പൂർണ്ണ യോജിപ്പായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഒക്ടോബർ മുതൽ സ്കൂളിൽ വീട്ടു ജോലി കൂടി പഠിപ്പിക്കാൻ തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here