ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. പ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് മന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനും തീരുമാനം.
ചെക്ക് റിപ്പബ്ലിക്കന്‍ തലസ്ഥാനമായ പ്രാഗില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാജ്യത്തെ പ്രധാന നടന്മാര്‍, അഭിഭാഷകര്‍, ഹോക്കി താരങ്ങള്‍, സംഗീതഞ്ജര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. അഴിമതി ആരോപണം നേരിടുന്ന നീതിന്യായ വകുപ്പ് മന്ത്രി മരിയ ബെന്‍സോവയും അദ്ദേഹത്തെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി ആന്ദ്രേ ബാബിസും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ച് ഇത് നാലാമത്തെ തവണയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കൊടികളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തെരുവ് കീഴടക്കുകയായിരുന്നു.
നമ്മുടെ ആവശ്യങ്ങളെ ഇനിയും ഹാസ്യവല്‍ക്കരിച്ചാല്‍ പ്രധാനമന്ത്രി വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി സംഗീത പരിപാടികള്‍ ഉള്‍പ്പെടെ വേദിയില്‍ അരങ്ങേറി.
വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇവരുടെ പദ്ധതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here