സിറ്റി പ്രീമിയർ ലീഗ് ട്രോഫി പൊട്ടിച്ചിട്ടില്ല; അതൊരു പ്രാങ്ക് ആയിരുന്നു: ഇതാ ഫുൾ വീഡിയോ

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ടീം അംഗങ്ങളുടെ കൈ വഴുതി ലീഗ് ട്രോഫി നിലത്തു വീണ് പൊട്ടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അത്ര വിലപിടിച്ച ട്രോഫി നിലത്തിട്ടു പൊട്ടിച്ച കളിക്കാർക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ആ വീഡിയോ വളരെ ബുദ്ധിപരമായി ചെയ്ത ഒരു പ്രാങ്ക് ആയിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. അതിനെ സാധൂകരിക്കുന്ന വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
ചാമ്പ്യൻസ് പരേഡിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ കെവി ഡി ബ്രുയിൻ, സെർജിയോ അഗ്യൂറോ എന്നിവർക്കൊപ്പം ചില ആരാധകർക്ക് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം. സിറ്റി ടിവിയുടെ ഒരു പ്രാങ്കായിരുന്നു അവിടെ നടന്നത്. ഇക്കാര്യം ആരാധകർക്കും അറിവുണ്ടായിരുന്നില്ല. ആരാധകർ എത്തുന്നതിന് വളരെ മുൻപു തന്നെ അവിടെയെത്തിയ സിറ്റി ടിവി സംഘം ഒരു ഡ്യൂപ്ലിക്കേറ്റ് ട്രോഫി അവിടെ സജ്ജീകരിച്ചു. തുടർന്നായിരുന്നു പ്രാങ്ക്.
ട്രോഫി നിലത്തു വീണ് പൊട്ടിയതോടെ ഞെട്ടിത്തരിച്ചു പോയ ആരാധർക്കിടയിലേക്ക് ഒറിജിനൽ ട്രോഫിയുമായി എത്തുന്നതോടെയാണ് മുൻപ് നടന്നത് പ്രാങ്കായിരുന്നു എന്ന് അവർക്ക് മനസ്സിലാവുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here