മഞ്ചേരിയിൽ ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ

മഞ്ചേരിയിൽ ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ. ശസ്ത്രക്രിയ മൂക്കിന് പകരം വയറിൽ. ചികിത്സാ പിഴവിൽ ഡിഎംഒ റിപ്പോർട്ട് തേടി. ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകണം.

മൂക്കിലെ ദശയ്ക്കും തൊണ്ടയിലെ അസുഖത്തിനുമാണ് ഏഴ് വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എന്നാൽ കുട്ടിക്ക് ഹെർണിയയുടെ ചികിത്സയാണ് ചെയ്തത്. സമാന പേരിലുള്ള മറ്റൊരു കുട്ടിക്ക് ഹെർണിയയുടെ ശസ്ത്രക്രിയ വേണ്ടിയിരുന്നു. കുട്ടിയുടെ പേരുമായുള്ള നേരിയ സാമ്യമാണ് അബദ്ധ ശസ്ത്രക്രിയയ്ക്ക് കാരണമായതെന്നാണ് പറയുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top