Advertisement

സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എൻഡിഎ

May 22, 2019
0 minutes Read

അത്താഴവിരുന്നിനെ ശക്തിപ്രദർശനമാക്കി സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എൻ.ഡി.എ. കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തി എൻ.ഡി.എ വിപുലികരിയ്ക്കാനും വോട്ടെണ്ണൽ ഫലം വരുന്നതിന് മണിയ്ക്കൂറുകൾ മുൻപ് നടന്ന വിരുന്നിൽ പങ്കെടുത്ത എൻ.ഡി.എ നേതാക്കൾ തമ്മിൽ ധാരണയിലെത്തി. വോട്ടെണ്ണലിന് അടുത്ത ദിവസ്സം മേയ് 24 ന് പുതുതായ് തിരഞ്ഞെടുക്കപ്പെടുന്ന എൻ.ഡി.എ അംഗങ്ങളുടെ യോഗവും ഡൽഹിയിൽ നടക്കും.

എക്‌സിറ്റ് പോൾ വൻജയം പ്രഖ്യാപിക്കുേമ്പാഴും ഭൂരിപക്ഷത്തിലെത്തില്ല എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ഈ സാഹചര്യം നേരിടാൻ അമിത് ഷാ എൻ.ഡി.എക്ക് പുറത്തുള്ള പ്രാദേശിക കക്ഷികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായ് ഘടകകക്ഷി നേതാക്കൾക്ക് തങ്ങൾ മികച്ച പരിഗണന നൽകുന്നുണ്ടന്ന് ബോധ്യപ്പെടുത്തുന്നതിനായിരുന്നു അത്താഴ വിരുന്ന്. ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന അത്താഴവിരുന്ന് വോട്ടെണ്ണലിന് മുൻപ് ഉള്ള എൻ.ഡി.എ സഖ്യത്തിന്റെ ശക്തി പ്രദർശനം കൂടി ആയി.

ചെറുതും വലുതുമായ 36 പാർട്ടികളുടെ പ്രതിനിധികൾ വിരുന്നിൽ പങ്കെടുത്തു. വോെട്ടണ്ണലിന് കേരളത്തിൽ നിന്നും ബിഡിജെ എസ്സിനും കേരള കോൺഗ്രസ് ലയനവിരുദ്ധ വിഭാഗത്തിനും ആയിരുന്നു ക്ഷണം. അമിത്ഷാ വിളിച്ച വിരുന്നിൽ ആതിഥേയനായി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യാവസാനം പങ്കെടുത്തു. അകാലി നേതാവ് പ്രകാശ് സിങ് ബാദൽ, മകൻ സുഖ്ബീർ ബാദൽ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ, എ.െഎ.എ.ഡി.എം.െക നേതാക്കളായ ഒ. പന്നീർെസൽവം, ഇ. പളനിസ്വാമി, അപ്നാദൾ നേതാവ് അനുപ്രിയ പേട്ടൽ, രാംദാസ് അത്താവാലെ തുടങ്ങിയവരുമായ് വിരുന്നിടെ അനൌപചാരിക സർക്കാർ രൂപികരണ ചർച്ചയും ബി.ജെ.പി അദ്ധ്യക്ഷൻ നടത്തി. ഇന്നലെ വൈകിട്ട് കേന്ദ്രമന്ത്രിമാരുടെ കൂട്ടായ്മയും ബി.ജെ.പി ആസ്ഥാനത്ത് നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top