Advertisement

ഗ്വാർഡിയോള യുവന്റസ് പരിശീലക വേഷത്തിലേക്ക്; ക്ലബുമായി നാലു വർഷത്തെ കരാർ

May 22, 2019
0 minutes Read

സ്റ്റാർ പരിശീലകൻ പെപ് ഗ്വാർഡിയോള ഇറ്റാലിയൻ ക്ലബ് യുവൻ്റസ് പരിശീലക വേഷത്തിലേക്കെന്ന് റിപ്പോർട്ട്. നിലവിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരായ പെപ് ഉടൻ ക്ലബ് വിടുമെന്നും യുവൻ്റസ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥാനമൊഴിഞ്ഞ മാക്സ് അലഗ്രിയുടെ ഒഴിവിലേക്കാണ് പെപ് എത്തുക.

നിലവിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം ഷോക്കേസിലെത്തിക്കുന്നത്. സിറ്റിക്കൊപ്പം ടെബിൾ തികച്ച പെപ് രണ്ട് വർഷം കൂടി ക്ലബിൽ തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുവൻ്റസിൻ്റെ പ്രീമിയർ ലീഗ് മോഹത്തിലേക്കാണ് പെപ്പിനെ പരിശീലകനായി എത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top