‘തീവണ്ടി’ക്ക് ശേഷം സംയുക്തയും ടൊവിനോയും വീണ്ടും; ‘എടക്കാട് ബറ്റാലിയൻ 06’ ആരംഭിച്ചു

തീവണ്ടി എന്ന സിനിമയ്ക്കു ശേഷം സംയുക്ത മേനോനും ടൊവിനോ തോമസും ഒരുമിക്കുന്നു. ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുക. സിനിമയുടെ പൂജ ഇന്ന് കോഴിക്കോട് എടക്കാട് ശ്രീ സുബ്രഹ്മണ്യ ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.
കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കു ശേഷം പി ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് സ്വപ്‌നേഷ് കെ നായര്‍. സിനു സിദ്ധാര്‍ത്ഥാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കാര്‍ണിവല്‍ പിക്ചേഴ്സിന്റെയും റൂബി ഫിലിംസിന്റെയും ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here