‘സത്യം പറയാൻ ഇതെന്താ ഡോക്യുമെന്ററിയോ?’; ‘പിഎം നരേന്ദ്രമോദി’യെപ്പറ്റി വിവേക് ഒബ്റോയ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്രമോദി എന്ന സിനിമയിലെ പാട്ടുകളും ട്രെയിലറുകളും നരേന്ദ്രമോദിയെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന വിമർശനം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ വിവേക് ഒബ്റോയ്. സത്യം മാത്രം വിളിച്ചു പറയാൻ ഇതൊരു ഡോക്യുമെൻ്ററിയല്ലെന്നായിരുന്നു ഒബ്റോയ് പ്രതികരിച്ചത്.
‘പിഎം നരേന്ദ്രമോദി എനിക്ക് വൈകാരികമായ ഒരു യാത്രയാണ്. എന്നെ പ്രോചോദിപ്പിച്ച കഥയും കൂടിയാണത്. വളരെ സാധാരണ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരാള്‍ ആഗോള നേതാക്കളെപ്പോലെ വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് ഭയന്ന് നില്‍ക്കുകയാണെന്ന് നിങ്ങള്‍ വിചാരിക്കും. പക്ഷേ, ഇവിടെ മോദി എപ്പോഴും സംസാരിക്കുന്നു. ലോക നേതാക്കള്‍ക്കൊപ്പം നടക്കുന്നു. വളരെ മുന്നോട്ടാണ് അദ്ദേഹത്തിന്റെ ചിന്ത’-ഒബ്‌റോയ് കൂട്ടിച്ചേർത്തു.
പിഎം നരേന്ദ്രമോദി 24ആം തിയതി തീയറ്ററുകളിലെത്തുകയാണ്. മുഖ്യകഥാപാത്രമായി ബോളിവുഡ് നടൻ വിവേക് ഒബ്റോയ് ആണ് വേഷമിടുന്നത്. ചിത്രം ഒട്ടും സന്തുലിതമല്ലെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിൻ്റെ റിലീസ് മാറ്റി വെച്ചതിനെത്തുടർന്നാണ് വോട്ടെണ്ണലിൻ്റെ പിറ്റേ ദിവസം റിലീസ് തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here