അമേഠിയില്‍ 77 വോട്ടുകള്‍ നേടി സരിത നായര്‍

ഇക്കുറിയും കോണ്‍ഗ്രസ് വലിയ പ്രതീക്ഷകള്‍ നല്‍കിയ മണ്ഡലമായിരുന്നു അമേഠി. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചികകള്‍ പുറത്തുവരുമ്പോള്‍ രാഹുലിനെ പിന്‍തള്ളി സ്മൃതി ഇറാനി ലീഡ് നേടുകയാണ്. രാഹുല്‍ ഗാന്ധിയെക്കാള്‍ അയ്യായിരത്തിലധികം വോട്ടുകള്‍ നേടിയാണ് സ്മൃതി ഇറാനി അമേഠിയില്‍ സ്ഥാനം ഉറപ്പിക്കുന്നത്.
വോട്ടെണ്ണല്‍ ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 77 വോട്ടുകള്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സരിതനായര്‍ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക് സഭാ ഇലക്ഷനില്‍ സരിത നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സരിത നായരുടെ പത്രിക ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു. ഇതോടെ സരിത രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍, സോളാര്‍ കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നതെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കഗണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് താന്‍ കത്തയച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ ഒരു വര്‍ഷമായിട്ടും രാഹുല്‍ഗാന്ധി മറുപടി പറഞ്ഞിട്ടില്ലെന്നും സരിത പത്രിക വാങ്ങാന്‍ എത്തിയപ്പോള്‍ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല, തട്ടിപ്പുകാരി എന്നു പറഞ്ഞ് എല്ലാക്കാലവും ആക്ഷേപിക്കാന്‍ പറ്റില്ല. ഈ നടപടിയെ ചോദ്യം ചെയ്യാനാണ് താന്‍ മത്സരിക്കാന്‍ തയ്യാറവുന്നതെന്നും മറിച്ച് എംപിയായി പാര്‍ലമെന്റില്‍ ഇരിക്കാനല്ല എന്നും സരിത വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here