20,000 പ്രവര്‍ത്തകരെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് ബിജെപി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരുന്നതിനു മുമ്പേ വിജയം ഉറപ്പിച്ച് ഒരുക്കംതുടങ്ങിയിരിക്കുകയാണ് എന്‍ഡിഎ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില സൂചനകള്‍ ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം അലയടിക്കുകയാണ്.
20,000 പാര്‍ട്ടി പ്രവര്‍ത്തകരെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് ബിജെപി ക്ഷണിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കുന്നതിനുവേണ്ടിയാണ് ഈ ക്ഷമം എന്നും ചില സൂചനകള്‍ പുറത്തുവരുന്നു.
കൂടാതെ ബിജെപിയുടെ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും മെയ് 25 ന് മുമ്പായി ഡല്‍ഹിയില്‍ എത്തണമെന്നും ബിജെപി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 350 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുന്നു. 87 സീറ്റുകളില്‍ യുപിഎയും 105 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളുമാണ് ലീഡ് ചെയ്യുന്നത്.
എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേരുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here