ഖത്തർ ലോകകപ്പ്: 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫിഫ ഉപേക്ഷിച്ചു

2022 ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ഫിഫ ഉപേക്ഷിച്ചു. 32 ടീമുകളാവും ലോകകപ്പിൽ മത്സരിക്കുക. നിലവിലെ സാഹചര്യത്തില്‍ 48 ടീമുകളെ ലോകകപ്പില്‍ പങ്കെടുപ്പിക്കുക സാധ്യമല്ലെന്ന് ഫിഫ വ്യക്തമാക്കി.
അംഗ രാജ്യങ്ങളില്‍ നിന്നുമുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഫിഫയുടെ പിന്മാറ്റം. 48 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൂര്‍ണമെന്റിന് തനിച്ച് വേദിയാവാന്‍ ഖത്തറിന് സാധിക്കുമോ എന്നതും ഫിഫ വിലയിരുത്തി. ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ സമയം 48 രാജ്യങ്ങളെ പങ്കെടുപ്പിക്കേണ്ടി വരുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തുന്നതില്‍ സമയം ആവശ്യമാണ്. ജൂണിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരില്ല. അതിനാലാണ് ഈ തീരുമാനവുമായി മുന്നോട്ട് പേവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഫിഫ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിന് നേരിട്ട പ്രതിസന്ധിയും 48 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുന്നതില്‍ തിരിച്ചടിയായി. ഖത്തറിന് യുഎഇ, സൗദി അറേബ്യ, ബഹ്‌റെയ്ന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മാറ്റിയാല്‍ മാത്രമേ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുക സാധ്യമാവുകയുള്ളുവെന്നും ഫിഫ വിലയിരുത്തുന്നു.
അതേ സമയം, യുഎസിൽ നടക്കുന്ന 2016 ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുമെന്നും ഫിഫ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here