ബംഗാളിൽ തൃണമൂലിന് നഷ്ടം, നേട്ടം കൊയ്തത് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ നിരന്തരം ആഞ്ഞടിച്ചിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാനായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകളിലെ വമ്പൻ വിജയമാണ്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 23 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
12 സീറ്റുകളാണ് തൃണമൂലിന് നഷ്ടപ്പെട്ടത്. കോൺഗ്രസ് രണ്ടിൽ നിന്നും ഒന്നിലേക്ക് ഒതുങ്ങിയപ്പോൾ 2 സീറ്റുകൾ ഉണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ ഒരു സ്ഥലത്തു പോലും വിജയിക്കാനായില്ല. വോട്ടെടുപ്പിന്റെ അവസാന മൂന്ന് ഘട്ടങ്ങളിലും ഏറ്റവും കൂടുതൽ പോളിങ് നടന്നത് ബംഗാളിലായിരുന്നു. ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ വ്യാപകമായ സംഘർഷവും ഇവിടെ നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here