പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കണമെന്ന് പി കെ ബിജു

പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നതായും പി കെ ബിജു പറഞ്ഞു.
വിവാദങ്ങൾകൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു ആലത്തൂർ. പി കെ ബിജു രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ ഇത്തവണ രമ്യ ഹരിദാസിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ദീപ നിശാന്ത് ഉയർത്തിയ വിമർശനവും എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശവുമെല്ലാം രമ്യ ഹരിദാസിന് അനുകൂലമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. പകുതി വോട്ട് എണ്ണിക്കഴിയുമ്പോൾ വ്യക്തമായ ഭൂരിപക്ഷമാണ് രമ്യ ഹരിദാസിന് ആലത്തൂരിൽ ലഭിച്ചിരിക്കുന്നത്. രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here