ഭോപ്പാലിൽ ദിഗ്‌വിജയ് സിംഗിനെ പിന്നിലാക്കി പ്രജ്ഞ സിംഗ് താക്കൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ ദേശീയ തലത്തിൽ എൻഡിഎക്ക് വൻമുന്നേറ്റം. മധ്യപ്രദേശിലെ കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലിൽ കോൺഗ്രസിന്റെ ദിഗ്‌വിജയ് സിംഗിനെ പിന്നിലാക്കി ബിജെപിയുടെ പ്രജ്ഞ സിങ് മുന്നേറുകയാണ്. ഭോപ്പാലിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി 30 വർഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്.
മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞ താക്കൂറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് പ്രചാരണത്തിൽ വലിയ ഭീഷണിയായിരുന്നു. എന്നാൽ ബിജെപിയുടെ മികച്ച സംഘടനാ പ്രവർത്തനം പ്രജ്ഞയ്ക്ക് പ്രതിച്ഛായ മാറ്റുന്നതിന് കാരണമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഉമാ ഭാരതിക്കും ശിവരാജ് സിംഗ് ചൗഹാനുമാണ് മണ്ഡലത്തിൽ പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുമതല നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here