രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഔദ്യോഗിക ഫല പ്രഖ്യാപനം പുറത്തു വന്നതിനു മുന്‍പേ രാഷ്ട്രപതിഭവനില്‍ ലോക്‌സഭാ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
സത്യപ്രതിജ്ഞയ്ക്കായുള്ള അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതിനു പുറമേ ചടങ്ങില്‍ പങ്കെടുക്കേണ്ട അതിഥികലുടെ ലിസ്റ്റുമാണ് തയ്യാറാവുന്നത്. എന്നാല്‍ ഔദ്യോഗിക ഫലം പുറത്തു വരാത്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. പുതുമുഖ നിയുക്ത എംപിമാരെ സ്വീകരിക്കുന്നതിനായി റെയില്‍വേസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഹെല്‍പ് ഡെസ്‌കുകളും രൂപികരിച്ചിട്ടുണ്ട്.
എന്നാല്‍ ഇക്കുറി എംപിമാര്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അനുവദിക്കില്ല, പകരം ജന്‍പഥ് റോഡിലെ വെസ്‌റ്റേണ്‍ കോര്‍ട്ടിലും സംസ്ഥാന ഭവനുകളിലുമാവും താമസ സൗകര്യം ഒരുക്കുക. ലോക്‌സഭാ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.
ഇതിനു പുറമേ എംപിമാര്‍ക്കായി 88 ബ്ലോക്കുകള്‍ പുതിതായി നിര്‍മ്മിക്കാനും ലോക്‌സഭാ ഭവനസമിതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. വെസ്റ്റേണ്‍ കോര്‍ട്ടില്‍ 100 എംപിമാര്‍ക്കും 265 പേര്‍ക്ക് സംസ്ഥാന ഭവനുകളിലും താമസസൗകര്യമൊരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here