പാക്കിസ്ഥാൻ സൈനിക മേധാവിയെ സിദ്ധു കെട്ടിപ്പിടിച്ചതാണ് തോൽവിക്ക് കാരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാക്കിസ്ഥാൻ സൈനിക മേധാവി ഖമാർ ജാവേദ് ബജ്വയെ സിദ്ധു ആലിംഗനം ചെയ്തതാണ് പരാജയത്തിനു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമരീന്ദർ.
ഇന്ത്യക്കാർ, പ്രത്യേകിച്ച് സാധാരണക്കാർ പാക്കിസ്ഥാൻ സൈനിക മേധാവിയെ ആലിംഗനം ചെയ്യുന്നത് സഹിക്കില്ല. എല്ലാ ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ നമ്മുടെ സൈനികർ കൊല്ലപ്പെടുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് ഉത്തരവിടുന്ന സൈനിക മേധാവിയെ ആലിംഗനം ചെയ്യാൻ നിങ്ങൾ പോകുമോയെന്നും മാധ്യമപ്രവർത്തകരോടായി അമരീന്ദർ ചോദിച്ചു.
പഞ്ചാബിൽ ബതിണ്ഡ, ഗുരുദാസ്പുർ മുതലായ നഗരപ്രദേശങ്ങളിലാണ് കോൺഗ്രസിനു തിരിച്ചടി നേരിട്ടത്. കോൺഗ്രസ് ജയിച്ചുകൊണ്ടിരുന്ന നഗരങ്ങളാണിത്. സിദ്ധുവാണ് നഗരവികസനമന്ത്രി. നഗരവികസനം അവിടെ ഉണ്ടായില്ലെന്നാണ് തോൽവിക്ക് കാരണം. ഈ പ്രശ്നം താൻ ഏറ്റെടുക്കുമെന്നും അമരീന്ദർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here